കൽപ്പറ്റ:പ്രശസ്ത കവിയും എഴുത്തുകാരനും സംസ്കൃത ഭാഷാപണ്ഡിതനുമായിരുന്ന പൊന്നങ്കോട് ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ കെപിസിസി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മറ്റി അനുശോചിച്ചു.ജന്മം കൊണ്ടും കർമ്മം കൊണ്ടും വയനാട് ജില്ലയിൽ ഒരു കാലത്ത് പ്രഭാഷണങ്ങളിലൂടെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സി.കെ ജിതേഷ്, സുന്ദർരാജ് ഏടപ്പെട്ടി, സലീം താഴത്തൂർ ,വിനോദ് തോട്ടത്തിൽ, രതീഷ് കുമാർ, കെ .കെ രാജേന്ദ്രൻ, ആയിഷ പള്ളിയാൽ, ത്രേസ്യാമ്മ ജോർജ് എന്നിവർ സംസാരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്