ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ള, ബിടെക് (അഗ്രികള്‍ച്ചര്‍/ സിവില്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ 17 ന് 3 നകം ബ്ലോക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്