ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എഐവൈഎഫിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സമരം എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം ജോയിൻ സെക്രട്ടറി കെ.ആർ രതീഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗം മിഥുൻ,വിവേക്, രഞ്ജിത്ത്,ബിബിൻ ഷാജി, തുടങ്ങിയവർ നേതൃത്വം നൽകി.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്