അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പെട്രോൾപമ്പിനു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിയിൽ മുസ്ലിംലീഗ് മാനന്തവാടി മുനിസിപ്പൽ സെക്രട്ടറി പിവിഎസ് മൂസ, നിയോജകമണ്ഡലം സെക്രട്ടറി അഡ്വ .അബ്ദുൽ റഷീദ് പടയൻ, ആവ തേറ്റമല, ഹുസൈൻ കുഴിനിലം,റെഹീസ് തുടങ്ങിയവർ പങ്കെടുത്തു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്