ജനങ്ങളോട് ഒരു രീതിയിലും ഉത്തരവാദിത്വം കാണിക്കാതെ കോവിഡിന്റെ മറവിൽ ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര ഗവൺമെൻ്റിനെതിരെ എഐവൈഎഫ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ പ്രതിഷേധിച്ചു. കമ്പളക്കാട് പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം സെക്രട്ടറി മേജോ ജോൺ ഉദ്ഘാടനം ചെയ്തു. മുത്തലിബ് കോയണ്ണി അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ ഇർഷാദ്,ഷൈജൽ എന്നിവർ സംസാരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്