ചെന്നൈ: പിറന്നാള്‍ ആഘോഷിക്കാന്‍ തയലറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനൊടുവില്‍ ഡി.എം.കെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി. തമിഴന്‍പ്രസന്നയുടെ ഭാര്യ നാദിയയെ(35) ആണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാള്‍. അത് ആഘോഷിക്കണമെന്ന് നാദിയ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് സാഹചര്യത്തിലാണ് പിറന്നാള്‍ ആഘോഷം വേണ്ടെന്ന് പ്രസന്ന തീരുമാനിച്ചു. എന്നാല്‍ പ്രസന്ന അതിന് തയാറായില്ല. അടുത്ത വര്‍ഷം പിറന്നാള്‍ ആഘോഷിക്കാമെന്ന് വാക്ക് കൊടുത്തു. എന്നാല്‍ നാദിയ ഇത് അംഗീകരിച്ചില്ല. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് മുറിയില്‍ കയറി വാതിലടച്ച നാദിയ രാവിലെയായിട്ടും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വാതില്‍പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം