കോഴിക്കോട് : കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന സമൂഹത്തെ കൈപിടിച്ചുയർത്തുന്ന ഭരണ സംവിധാനങ്ങൾക്ക് കൈത്താങ്ങായി കേരളത്തിലെ ആദ്യത്തെ ഓൺലൈൻ മാധ്യമ കൂട്ടായ്മ ആയ കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷൻ കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ സംഭാവനയായി നൽകി.
നവാസ് മാനു, ബഷീർ പി സി, സാലിം സി.കെ , ഷജീർ, അസ്‌ലം, കൃഷ്ണ കുമാർ, ഷഹാന, റഹൂഫ്, തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഓൺലൈൻ മീറ്റിംഗ് നടത്തി എടുത്ത തീരുമാന പ്രകാരം, അംഗങ്ങളിൽ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ സാനിറ്റൈസർ, പിപിഇ കിറ്റ്, മാസ്ക്ക്, ഗ്ലൗസ് എന്നീ മെഡിക്കൽ ഉപകരണങ്ങൾ ഇന്ന് രാവിലെ കോഴിക്കോട് ജില്ലാ കളക്ടർ ശ്രീ സാംബ ശിവറാവുവിനാണ് കൈമാറിയത്.
KROMA യുടെ സേവന മനോഭാവത്തെ അഭിനന്ദിച്ച അദ്ദേഹം തുടർന്നും ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.
കൂടാതെ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുള്ള 5000 കുട്ടികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായ മൊബൈൽ, ലാപ്ടോപ് തുടങ്ങിയവ സമാഹരിക്കാനുള്ള *ഗാഡ്ജറ്റ് ചലഞ്ച്* വിജയിപ്പിക്കാൻ KROMA യുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രസ്തുത ചടങ്ങിൽ പ്രസിഡന്റ് സബീൽ കാണിച്ചാടി, സെക്രട്ടറി മുജീബ് റഹിമാൻ അടിവാരം, വൈസ് പ്രസിഡന്റ് സാദിഖ് പൂനൂർ, PRO ഉസ്മാൻ പെരുമണ്ണ എന്നിവർ സംബന്ധിച്ചു.