ഇരുളം :ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച് യൂത്ത് കോൺഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക് മുന്നിൽ ടാക്സ് പേ ബാക്ക് സമരം നടത്തി. ഇന്ധന വിലയുടെ നികുതിയായ 61രൂപ ഉപഭോക്താക്കൾക്ക് തിരികെ നൽകിയാണ് സമരം സംഘടിപ്പിച്ചത്. സമരം യുത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സിജു പൗലോസ് ഉദ്ഘാടനം ചെയ്തു. ഇരുളം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സജാദ് റ്റി. അദ്ധ്യക്ഷത വഹിച്ചു ശരത് എകെ ,ലിജിൻ കെ റ്റി ,ആൽബിൻ തോമസ് , തേജസ് പി യു എന്നിവർ നേതൃത്വം നൽകി.

പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ,