മലപ്പുറം : പതിനഞ്ച് വയസ് കാരിയെ മൂന്നു വര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ കോടതി തള്ളി.പ്രതിയുടെ ശല്യം സഹിക്കാനാവാതെ അവസാനം നാടു വിട്ടുപോകേണ്ടിവരെ വന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പതിനഞ്ചുകാരിയെ മൂന്നു വര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടാനച്ഛന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് തള്ളിയത്.
പ്രതിയുടെ ആദ്യ ഭാര്യയിലുള്ള മകളാണ് പരാതിക്കാരി. 2018 ജൂണ്‍ മുതല്‍ 2021 ജനുവരി 18 വരെയുള്ള വിവിധ ദിവസങ്ങളില്‍ മരുതക്കടവ് സ്വദേശിനിയായ ബാലികയെ രണ്ടാനച്ഛന്‍ പീഡനത്തിന്
വിധേയയാക്കുകയായിരുന്നു. രണ്ടാന്ച്ഛന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ജനുവരി 20ന് നാടു വിട്ടു. വഴിക്കടവ് പൊലീസ് കേസ്സെടുത്തു. ഇതിനിടെ കുട്ടിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്താകുന്നത്. വഴിക്കടവ് സി ഐ കെ രാജീവ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.