കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ
പഞ്ചായത്ത് തെങ്ങുമുണ്ടയിൽ നടത്തുന്ന കോവിഡ് ഡോമിസിലറി കെയർ സെന്റർ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ, ജില്ലാ ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം എം മുഹമ്മദ് ബഷീർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാൻ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാത്യൂ.കെ.ടി, പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.എ ജോസ്, വാർഡ് മെമ്പർമാരായ റഷീദ് വാഴയിൽ, ബഷീർ ഈന്തൻ, അനീഷ്.കെ.കെ ,സജി.യു.എസ്.,പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

പ്രൊജക്ട് ഉന്നതി പരിശീലനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പ്രൊജക്ട് ഉന്നതി സംബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാർ, അക്രഡിറ്റഡ് എഞ്ചിനീയർമാർ, മേറ്റുമാർ എന്നിവർക്കാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ