പനമരം നെല്ലിയമ്പത്ത് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം വിഷയത്തിൽ മുഴുവൻ പ്രതികളെയും പോലീസ് ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പും ഈ പ്രദേശത്ത് സമാനമായ കേസ് നടന്നിരുന്നു. ഇരട്ട കൊലപാതകം നടന്ന വീടിനു 500 മീറ്റർ അകലെ താമസിക്കുന്ന ജോൺസൺ മുണ്ടത്താനത്തിനു നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു, മാരക ആയുധങ്ങൾ ഉപയോഗിച്ച് വധ ശ്രമം നടത്തി. ഭാഗ്യവശാൽ തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടു. ഇന്ന് വരെ ആ കേസിൽ തുമ്പുണ്ടാക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. പ്രദേശത്തെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്താനും ഗൗരവപരമായ ശിക്ഷ നൽകാനും പോലീസ് തയ്യാറാകണമെന്നു യോഗം ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന യോഗം ജില്ലാ പ്രസിഡണ്ട് അനിൽ എസ്.നായർ ഉദ്ഘാടനം ചെയ്യ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഗിരിഷ് കുമാർ എം.കെ.അധ്യക്ഷത വഹിച്ചു. എ.കുര്യാക്കോസ്, പ്രകാശൻ അഞ്ഞണികുന്ന്, അബ്ദുൾ സലാം, മത്തായി പി.വി തുടങ്ങിയവർ സംസാരിച്ചു.

പ്രൊജക്ട് ഉന്നതി പരിശീലനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പ്രൊജക്ട് ഉന്നതി സംബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാർ, അക്രഡിറ്റഡ് എഞ്ചിനീയർമാർ, മേറ്റുമാർ എന്നിവർക്കാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ