കണ്ണൂര്‍ കണിച്ചാറില്‍ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. രതീഷാണ് കുട്ടിയെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ അമ്മ മുത്തശ്ശിയോട് കാര്യം പറഞ്ഞപ്പോഴാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.
ഒരു മാസം മുമ്പാണ് രമ്യ രണ്ടാമതും വിവാഹം ചെയ്തത്. വിവാഹ സമയത്ത് തന്നെ രതീഷിന് കുട്ടിയോട് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. യുവതിയെ മാത്രം മതി, കുഞ്ഞിനോട് താല്‍പര്യമില്ലെന്ന് നിലപാടിലായിരുന്നു രതീഷ്. രതീഷിനെതിരെ പൊലീസ് കേസെടുത്തു.