മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് വേണ്ടി സിപിഐഎം മാനന്തവാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി.സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി എം.രജീഷ്, മാനന്തവാടി മുൻസിപ്പൽ കൗൺസിലർ ശാരദ സജീവന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ടി വിനു അധ്യക്ഷനായിരുന്നു. ഏരിയകമ്മിറ്റി അംഗങ്ങൾ,ലോക്കൽകമ്മിറ്റി അംഗങ്ങൾ , വിവിധ ബ്രാഞ്ച് സെക്രട്ടറിമാർ,ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ