ഇരുമനത്തൂർ: വയോട് പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങി വ്യാപക കൃഷിനാശം. വന്യമൃഗശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രക്ഷോഭ പരിപാടികളുമായി കർഷകസംഘം മുമ്പോട്ട് പോകുമെന്നും കർഷകസംഘം പേരിയ വില്ലേജ് കമ്മിറ്റി അറിയിച്ചു.
എൻ.എം.ആന്റണി, ജെയ്മോൻ കെ എസ്,
ഇ.എം.പീയൂസ് ,ജോയ് കെ പോൾ ,അമൽ ജെയ്ൻ, അനിരുദ്ധൻ എന്നിവർ സ്ഥലം സന്ദർശിച്ചു

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ