ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകിട്ട് അഞ്ചു മണി വരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 64 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 47 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ