സംസ്ഥാനത്ത് 14 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇന്നും മഴ തുടരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറി താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ അഭ്യര്‍ത്ഥന.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

യെല്ലോ അലര്‍ട്ട് ഈ ജില്ലകളില്‍

2021ജൂണ്‍ 13: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

2021 ജൂണ്‍ 14: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

2021ജൂണ്‍ 15: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

2021ജൂണ്‍ 16: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

2021ജൂണ്‍ 17: ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ

തുലാവര്‍ഷം രണ്ടു ദിവസത്തിനകം, വരും ദിവസങ്ങളില്‍ കനത്തമഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവില്‍ തന്നെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ

എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ:എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സുൽത്താൻബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖലാ കൺവീനർ രാജേഷ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ

മുഖ്യമന്ത്രക്ക് നിവേദനം നൽകി.

ചീരാൽ :ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, മരവയൽ, കാരകുന്ന്, വെണ്ണിയോട് ഭാഗങ്ങളിൽ നാളെ (ഒക്ടോബര്‍

ക്രിമറ്റോറിയം കെയര്‍ടേക്കര്‍ നിയമനം

അമ്പലവയല്‍ ഗ്യാസ് ക്രിമറ്റോറിയം നടത്തിപ്പിനായി കെയര്‍ടേക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 ഉച്ചയ്ക്ക് ശേഷം 2ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 30 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോൺ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.