നിരവിൽപുഴ : ഓൺലൈൻ ക്ലാസ്സ് സൗകര്യമില്ലാത്ത നിർധന വിദ്യാർത്ഥികൾക്ക്, പഠനോപകരണങ്ങൾ ലഭ്യമാക്കാൻ KAUP സ്കൂൾ ആവിഷ്കരിച്ച കൂടെയുണ്ട് അധ്യാപകർ പദ്ധതിയിലേക്ക് തന്റെ സമ്പാദ്യ പെട്ടി സംഭാവന ചെയ്ത് മാതൃകയായി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഡോണ സജി. സംരഭത്തിലേക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച സ്മാർട്ട് ഫോൺ ചലഞ്ചിലാണ് ഈ മിടുക്കി സംഭാവന നൽകിയത്. വിദ്യാലയത്തിലെ അദ്ധ്യാപകർ ചേർന്ന് 150000 രൂപ സംഭാവനയായി നൽകിയിരുന്നു . കുറെയേറെ നിരാലംബരായ വിദ്യാർത്ഥികൾ ഉപകരണങ്ങൾ ഇല്ലാതെ പഠന സൗകര്യങ്ങൾക്ക് പുറത്ത് നിർത്തപ്പെട്ടവരാണ്. ഭാവിയുടെ പ്രതീക്ഷകളായ ഇവരെ കൈപിടിച്ച് കൂടെ നടത്താൻ സുമനസുകളുടെ കാരുണ്യം ഉണ്ടാവുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ.
പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാക്കിയാട് ചെയർമാനും, ഹെഡ്മാസ്റ്റർ സി കെ സജീവൻ മാഷ് കൺവീനറും, എൻ വനജ ടീച്ചർ ട്രഷററും ആയ കമ്മിറ്റി യാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
എഇ സതീഷ് ബാബു മാഷാണ് പദ്ധതിയുടെ നോഡൽ ഓഫിസർ.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ