ബാവലി: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി അബ്ദുള്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും, തിരുനെല്ലി എസ്.ഐ ദിനേശനും സംഘവും ബാവലി ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ഗുഡ്‌സ് വാഹനത്തിലെ പച്ചക്കറി ലോഡിന്റെ മറവില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. മദ്യം കടത്തിയ കണ്ണൂര്‍ കണ്ണവം ചെമ്പാടത്ത് ആബിദ് (28), ചിറ്റാരിപറമ്പ് പൂവത്തിന്‍കീഴ് മണിയാറ്റ രാജീവന്‍ (51) എന്നിവരെ അറസ്റ്റ് ചെയ്തു. ഒരു ലിറ്ററിന്റെ 60 മദ്യ കുപ്പികള്‍ പച്ചക്കറി ട്രേയില്‍ നിരത്തിയ ശേഷം തക്കാളി, ഉള്ളി തുടങ്ങിയവക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ