കമ്പളക്കാട് പറളിക്കുന്നിലെ ആലുക്കാരന്‍ വീട്ടില്‍ ജെസി ബാബുവിന് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി എം വി ശ്രേയാംസ്‌കുമാര്‍ എംപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബാബുവിന്റെ വീട്ടിലെത്തിയ ശ്രേയംസ്‌കുമാറിനോട് ഫാദര്‍ ജോര്‍ജ് പടിഞ്ഞാറയില്‍ ജോര്‍ജിന്റെ കുടുംബത്തിന്റെ വിഷമങ്ങളെ പറ്റി സംസാരിച്ചിരുന്നു. അതിനാല്‍ ജോര്‍ജിനായി താനൊരു ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കാമെന്ന് അന്ന് തന്നെ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി വാക്ക് നല്‍കിയിരുന്നു. ഇന്ന് രാവിലെ പറളിക്കുന്നില്‍ എത്തിയ അദ്ദേഹം ഫാദര്‍ ജോര്‍ജ് പടിഞ്ഞാറയില്‍, മദര്‍, സിസ്റ്റര്‍ പ്രീത റോസ്, പി കെ അനില്‍കുമാര്‍, എ അനന്തകൃഷ്ണ ഗൗഡര്‍, കെ എസ് ബാബു, പൗലോസ് കുറുമ്പേമടം, ഒ ടി ചന്ദ്രശേഖരന്‍, കെ സുധാകരന്‍, ഗ്രേസ്സസ് നടവയല്‍, സി മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വീല്‍ചെയര്‍ കൈമാറിയത്.

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ