തിരുവനന്തപുരം:സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളി നേഴ്സ് കോട്ടയം കുറവിലങ്ങാട് വയലാ ഇടച്ചേരിതടത്തിൽ ഫിലിപ്പ് – ലീലാമ്മ ദമ്പതികളുടെ മകൾ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7:30 ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് എത്തിച്ചത്.
ഇരുവരുടെയും മൃതദേഹം നോർക്ക റൂട്ട്സ് ആംബുലൻസിൽ അവരവരുടെ വീട്ടിൽ എത്തിച്ചു.റിയാദിലെ ഇന്ത്യൻ എമ്പസ്സിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നിരന്തരം പരിശ്രമം നടത്തിയിരുന്നു.
അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നേഴ്സുമാരാണ് അപകടത്തിൽ പെട്ടത്. അഞ്ചുപേർ യാത്ര ചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിൻസി എന്നീ രണ്ട് നഴ്സുമാർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.