ലോക രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ
ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി.ദിനേശ്കുമാർ നിർവഹിച്ചു. ജില്ലാ എയ്ഡ്‌സ്
കൺട്രോൾ ഓഫിസർ ഡോ. വി. അമ്പു അധ്യക്ഷത വഹിച്ചു. ജില്ലാ ബ്ലഡ് ബാങ്ക്
ഓഫിസർ ഡോ. ബിനിജ മെറിൻ ജോയ് സ്വാഗതവും ആർ.എം.ഒ. കെ.എം. മഹേഷ് നന്ദിയും
പറഞ്ഞു. മികച്ച രക്തദാതാക്കളായ ഡോ. ചന്ദ്രശേഖരൻ, ഷാജി കണിയാരം എന്നിവരെ
ചടങ്ങിൽ ആദരിച്ചു. ഡോ. അനുപ്രിയ സന്ദേശം നൽകി. നഴ്സിംഗ് സൂപ്രണ്ട് ലിസി
ജോസഫ്, കെ.എം. ഷിനോജ്, സി. നൗഷാദ്, സിബി മാത്യു, കെ.പി. മുസ്തഫ, എബിൻ പി.
ഏലിയാസ് എന്നിവർ നേതൃത്വം നൽകി. നിരവധി വ്യക്തികൾ രക്തദാനം നടത്തി.

ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍