കേന്ദ്ര കേരള സർക്കാരുകളുടെ പെട്രോളിയം നികുതി തീവെട്ടി കൊള്ളയ്ക്കെതിരെ കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കൈനാട്ടി റിലയൻസ് പമ്പിൽ നടത്തിയ ധർണ്ണ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു.
പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തുക, കേന്ദ്ര-കേരള സർക്കാരുകളുടെ ഉയർന്ന നികുതി വെട്ടിക്കുറയ്ക്കുക, കോവിഡ്
ദുരിതമനുഭവിക്കുന്ന കർഷകർക്ക് നിത്യ ചിലവിന് അടിയന്തിര ആശ്വാസ സാമ്പത്തിക സഹായം ഉടൻ അനുവദിക്കുക,
ഗുജറാത്ത് ബിസിനസുകാർക്കു വേണ്ടിയുള്ള ദുർഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ സമരത്തിൽ ഒ.വി റോയി, ബാബു പന്നിക്കുഴി, ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ വി അബ്രഹാം, എം.പി. വിനോദ്, ജോയി ജേക്കബ്, സിബി പൊഴുതന, ജോസ് അമ്പലവയൽ, തുടങ്ങിയവർ നേതൃത്വം നൽകി.