വയനാട്ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ താൽക്കാലിക്കാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ടെലിഫോണിക് ഇന്റർവ്യൂ നടത്തുന്നു. എസ്.എസ്.എൽ സി, ഡിപ്പോമ ഇൻ നഴ്സിംഗ് (എ.എൻ. എം) കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ a4dmohw@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് ജൂൺ 17 ന് 5 മണിക്ക് മുമ്പായി അയയ്ക്കുക. ബയോഡാറ്റയിൽ വാട്ട്സ്ആപ്പ് നമ്പർ നിർബന്ധമായും വെക്കേണ്ടതാണ്.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും