കുറിച്ചിപ്പറ്റ: ഇന്റർനെറ്റിന്റെ ഒച്ചിഴയും വേഗതയും റേഞ്ച് ലഭ്യതക്കുറവും ഓൺലൈൻ പഠനത്തിൽ നിന്ന് വിദ്യാർഥികളെ പരിധിക്ക് പുറത്താക്കുന്നു. മക്കളുടെ വിഷമാവസ്ഥയ്ക്ക് പരിഹാരം തേടി സേവന ദാതാക്കളായ പ്രമുഖ കമ്പനികളെ മാറിമാറി പരീക്ഷിച്ച രക്ഷിതാക്കളിൽ പലർക്കും അമിത ചിലവ് മാത്രമാണ് മിച്ചമായത്. ഓൺലൈൻ തടസ്സം ഫോണിനൊപ്പം വിദ്യാർഥികളെയും വട്ടംകറക്കുന്നുണ്ട്.ഓൺലൈൻ ക്ലാസിനിടയിൽ നേരിടുന്ന പ്രതിബന്ധം തരണംചെയ്യാൻ വീടിന്റെ ടെറസിലും മുറ്റത്തും മുറികളുടെ കോണിലും ഓടിനടന്ന് ക്ലാസ് സമയം നഷ്ടമാകുന്ന കാഴ്ചക്ക് പുതുമ ഇല്ലാതായി.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും