കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനാനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് വാരാമ്പറ്റയിൽ ആരംഭിച്ച സ്കൂൾ@ഹോം മിന്റെ ഫസ്റ്റ് ബെല്‍ മുഴങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫസ്റ്റ് ബെല്‍ മുഴക്കി സ്കൂൾ@ഹോം പദ്ധതി ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ പി.എ.അസീസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ, ഹെഡ്മാസ്റ്റർ
എം.ടി.ജെയിസ്, എം.കെ.കമലാദേവി, കെ.ടി.ലത്തീഫ്,അഷ്‌റഫ് സി.കെ,അനീഷ്കുമാർ.കെ,ദീപു ആന്റണി,മനോജ്കുമാർ സി,രേഷ്മ കെ എന്നിവർ സംസാരിച്ചു.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന