ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവുകൾ

സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതു​ഗതാ​ഗതം അനുവദിക്കും. ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. വിവാ​ഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലര്റുകളും ബാറുകളും തുറക്കും. 9മുതൽ വരെ 7 വരെ ആണ് പ്രവര്‍ത്തിക്കു. ആപ്പ് വഴി ബുക്ക് ചെയ്താണ് ആവശ്യക്കാര് ‍എത്തേണ്ടത്.

തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്തും. 30 ശതമാന്തതിന് മുകളിലേക്ക് ടിപിആർ വന്നാൽ കർശനനിയന്ത്രണം ഉണ്ടാവും.

കാ‍ർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികൾക്ക് ​ഗതാ​ഗതം അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് എല്ലാ അവശ്യസർവ്വീസ് കേന്ദ്രങ്ങളും തുറക്കാം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ അൻപത് ശതമാനം ജീവനക്കാരുമായി പ്രവര്ത്തിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.

ഡെൽറ്റ അടക്കമുള്ള വൈറസ് വകഭേദം നിലനിൽക്കുന്നിനാൽ കുറച്ചു ദിവസം കൂടി ജാ​ഗ്രതവേണം. പൊതുപരീക്ഷകൾ അനുവ​ദിക്കും. റെസ്റ്റോറൻ്റുകളിൽ ടേക്ക് എവേയും ഓൺലൈൻ ഡെലിവറിയും തുട‌രും. ആളുകൾ കൂടുന്ന ഇൻ‍ഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാളുകളും ഈ ഘട്ടത്തിൽ തുറക്കാൻ പാടില്ല. എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച്. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങൾ നിർവഹിക്കും.

ടിപിആ‍ർ എട്ട് ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ എല്ലാ കടകളും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം. അൻപത് ശതമാനം ജീവനക്കാരുമായി വേണം പ്രവർത്തിക്കാൻ. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അൻപത് ശതമാനം ജീവനക്കാരുമായി ജൂൺ 17 മുതൽ ആരംഭിക്കാം.

എട്ട് മുതൽ 20 ശതമാനം വരെ ടിപിആ‍ർ ഉള്ള സ്ഥാപനങ്ങളിൽ അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് വരെ രാത്രി എഴ് വരേയും മറ്റുള്ള വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അൻപത് ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും അൻപത് ശതമാനം ജീവനക്കാരുമായി ഈ ദിവസങ്ങളിൽ പ്രവർത്തിക്കാം

ടിപിആ‍ർ 20 ശതമാനത്തിന് മുകളിലുള്ള അതിവ്യാപന മേഖലകളിൽ അവശ്യസ‍ർവ്വീസുകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം ഏഴ് മുതൽ ഏഴ് വരെ പകുതി ജീവനക്കാരുമായി തുറക്കാം.ടിപിആ‍ർ മുപ്പതിന് മേലെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും.

ടിപിആർ നിരക്ക് ഇരുപതിനും മുപ്പതിനും ഇടയിലാണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണും, ടിപിആ‍ർ എട്ടിനും ഇരുപതിനും ഇടയിലെങ്കിൽ ഭാ​ഗീക ലോക്ക് ഡൗണും ടിപിആ‍ർ എട്ടിനും താഴെയെങ്കിൽ നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനവും ഇതാണ് ഉദ്ദേശിക്കുന്നത്. ടിപിആ‍ർ എട്ടിന് താഴെയുള്ള 147 തദ്ദേശസ്ഥാപനങ്ങൾ ഇന്നത്തെ കണക്ക് അനുസരിച്ച് കേരളത്തിലുണ്ട്. എട്ടിനും ഇരുപതിനും ഇടയിൽ 716 തദ്ദേശസ്ഥാപനങ്ങളാണ്. 20നും 30നും ഇടയിൽ 146 തദ്ദേശസ്ഥാപനങ്ങളാണ്. മുപ്പതിന് മുകളിൽ ടിപിആർ ഉള്ളത് 25 തദ്ദേശ സ്ഥാപനങ്ങളാണ്.

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ

സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന

ഗതാഗത നിയന്ത്രണം

കാക്കവയൽ- കൊളവയൽ- കാര്യമ്പാടി- കേണിച്ചിറ- പുൽപ്പളളി റോഡിലെ കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത്‌ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ അടുത്ത മൂന്ന് ദിവസം വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. Facebook

വെറ്ററിനറി സർജൻ നിയമനം

ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ

ഡ്രൈവർ നിയമനം

തിരുനെല്ലി ഗവ. ആശ്രമ സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ 40 വയസ്സ് കവിയാത്ത പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസെൻസും ലൈറ്റ്

ഫാമിലി വുമൺ കൗൺസിലർ നിയമനം

ജില്ലയിലെ വനിതാ സെല്ലിനു കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ

കുട്ടികളുടെ നൂതന ആശയങ്ങൾക്ക് കാതോർത്ത് ബത്തേരി നഗരസഭ: ‘സ്റ്റുഡന്റ്‌സ് കൗൺസിൽ 2025’ ശ്രദ്ധേയമായി

ബത്തേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് ആശയരൂപീകരണം നൽകുന്നതിനായി സംഘടിപ്പിച്ച ‘സ്റ്റുഡന്റ്‌സ് കൗൺസിൽ 2025’ ശ്രദ്ധേയമായി. നഗരസഭയുടെ പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കളായ വിദ്യാർഥികളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.