കോട്ടത്തറ: കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കോട്ടത്തറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് ദിവ്യ അഗസ്റ്റിൻ പൾസ് ഓക്സിമീറ്റർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റിനീഷിന് കൈമാറി.വൈസ് പ്രസിഡൻ്റ് പി എ നസീമ, കെ പി എസ് ടി എ സംസ്ഥാന എക്സിക്കുട്ടീവ് അംഗം സുരേഷ് ബാബു വാളൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മാണി ഫ്രാൻസിസ്, യു ഡി എഫ് കൺവീനർകെ പോൾ, അബ്ദുള്ള വൈപ്പടി (ഐയുഎംഎൽ), ഉപജില്ലാ സെക്രട്ടറി സി.കെ സേതു, മേരിക്കുട്ടി ജോസഫ്, ജനപ്രതിനിധികളായ ഹണി ജോസ്, ഇ.കെ വസന്ത, പുഷ്പസുന്ദരൻ ,ബിന്ദു മാധവൻ എന്നിവർ സംസാരിച്ചു.സംസ്ഥാന വ്യാപകമായി അഞ്ച് കോടിയുടേയും ജില്ലയിൽ അഞ്ച് ലക്ഷത്തിൻ്റെയും പൾസ് ഓക്സിമീറ്ററും മറ്റു മെഡിക്കൽ ഉപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത്.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും
2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ