വയനാട് മെഡിക്കൽ കോളേജിന് ബൈപാപ് വെന്റിലേറ്ററുകൾ കൈമാറി.

കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനായി സംസ്ഥാനമൊട്ടാകെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളേജിന് ലഭിച്ച ബൈപാപ് വെന്റിലേറ്ററുകൾ മാനന്തവാടി എം എൽ എ ശ്രീ ഓ. കെ കേളു ഏറ്റുവാങ്ങി, ജില്ലാ ആശുപത്രി സൂപ്രണ്ടിന് കൈമാറി.

തൃശൂർ മെഡിക്കൽ കോളേജ് രണ്ടാം ബാച്ച് പ്രവാസി കൂട്ടായ്മയും യു.എസ്. മലയാളി വനിതാ കൂട്ടായ്മയായ ‘പുണ്യ’വും ചേർന്ന് സംഭാവന ചെയ്ത വെന്റിലേറ്ററുകൾ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ചന്ദ്രശേഖരനിൽ നിന്നാണ് എം എൽ എ ഏറ്റുവാങ്ങിയത്.

കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾക്ക് വലിയൊരു കൈത്താങ്ങാണ് ഇത്തരം സന്നദ്ധസംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനമെന്ന് ശ്രീ കേളു എംഎൽഎ സൂചിപ്പിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നെടും തൂണായി നിൽക്കുന്ന വയനാട് മെഡിക്കൽ കോളേജിന് ഇനിയും അത് സാധ്യമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ജനങ്ങളുടേയും സർക്കാരിന്റേയും സന്നദ്ധ പ്രവർത്തകരുടേയും കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ നമുക്ക് കോവിഡിനെ അതിജീവിക്കാനാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സൂപ്രണ്ട് ഡോ. ദിനേഷ് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താൻ ഇത്തരം സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രസ്താവിച്ചു. തുടർന്നു സംസാരിച്ച സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ. എ ജില്ലാ സെക്രട്ടറി ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്( സൈക്യാട്രിസ്റ്റ് ജനറൽ ആശുപത്രി കൽപ്പറ്റ ) സംഘടനയുടെ മുതിർന്ന നേതാവും മുൻ ജില്ലാ കൊവിഡ് നോഡൽ ഓഫീസറുമായ ഡോക്ടർ ചന്ദ്രശേഖരന്റെ ശ്രമഫലമായാണ് വെന്റിലേറ്ററുകൾക്ക് ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിക്ക് വെന്റിലേറ്ററുകൾ ലഭ്യമായത് എന്നു പ്രസ്താവിച്ചു. ആശുപത്രിയുടേയും സർക്കാരിന്റേയും പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ മുഴുവൻ പിന്തുണയും എൻ ജി ഓ യൂണിയൻ സംസ്ഥാന സെക്രട്ടറി ശ്രീ അജയൻ തന്റെ ആശംസാ പ്രസംഗത്തിൽ വാഗ്ദാനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തന്റെ എളിയ പങ്ക് നിർവഹിക്കാൻ സാധ്യമായതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് തുടർന്ന് സംസാരിച്ച ഡോ. ചന്ദ്രശേഖരൻ പറഞ്ഞു. ആർ എം ഒ ഡോ. സക്കീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീ. സി കെ മനോജ് നന്ദി പറഞ്ഞു. കെ ജി എം ഒ എ സംസ്ഥാന സമിതി അംഗം ഡോ. സമീഹ സെയ്തലവി , ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂനമർജ, ഡോ. ബിനിജ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും

2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ

കാസർകോട് ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം; രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം

കാസര്‍കോട്: കാസര്‍കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവല്ല

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം:ലെൻസ്ഫെഡ്

മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും

കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി.

പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ്

മദ്യപാനം നിര്‍ത്തിയാല്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്; അറിയാം

കല്യാണരാമന്‍ സിനിമയിലെ ഇന്നസെന്റ് പറയുന്നതുപോലെ ‘ വേസ്റ്റ് ഗ്ലാസാ..വേസ്റ്റ് വരുന്ന മദ്യം ഒഴിക്കാന്‍’ . മിക്ക മദ്യപാനികളും ഇതുപോലൊരു വേസ്റ്റ് ഗ്ലാസും കൊണ്ട് നടക്കുന്നതുപോലെയാണ്. കുടിച്ചു കുടിച്ച് കരള് വാടും എന്ന അവസ്ഥയിലെത്തും ഒരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.