തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകൾ 17-ാം തിയതി മുതൽ തുറക്കും. ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെയാണ് മദ്യ വിൽപ്പനയ്ക്ക് അനുമതിയുണ്ടാവുക. ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്തായിരിക്കും മദ്യ വിതരണം. കൊവിഡ് മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ച് മാത്രമെ മദ്യ വിതരണം നടക്കൂ. ബാറുകളും ബെവ് കോ ഔട്ലെറ്റുകളും വഴി മദ്യ വിതരണം നടത്തും. കേരളത്തിൽ കൊവിഡ് പ്രതിസന്ധി കുറഞ്ഞതോടെയാണ് പുതിയ ഇളവുകൾ.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും
2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ