മക്കിയാട് സ്നേഹസ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ അത്യാധുനീക സംവിധാനങ്ങളുള്ള ഫോഗിംഗ് മിഷ്യൻ്റെ സ്വിച്ച് ഓൺ കർമ്മം കാനറാ ബാങ്ക് സീനിയർ മാനേജർ സി.ജെ. ജോയി നിർവ്വഹിച്ചു. തുടർന്ന് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ, KSEB, കമ്മ്യൂണിറ്റി ചിച്ചൻ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കി. രക്തദാന രംഗത്ത് രജത ജൂബിലി ആഘോഷിക്കുന്ന മാധ്യമ പ്രവൃത്തകൻ കെ.എം. ഷിനോജ്, സ്തുത്യർഹ സേവന ശേഷം വിരമിച്ച അബ്ദുള്ള എന്നിവരെ ആദരിച്ചു. കെ. ഷംസുദ്ദീൻ ആദ്യക്ഷത വഹിച്ചു. അഡ്വ. ഷെബിൻ ജോർജ്ജ്, സുനിൽ, സജി തുടങ്ങിയവർ സംസാരിച്ചു.

ഹൃദയാഘാതം മൂലമുള്ള മരണം സംഭവിക്കുന്നത് കൂടുതലും ഒറ്റയ്ക്കിരിക്കുമ്പോഴെന്ന് കണക്കുകൾ; ഈ സാഹചര്യം എങ്ങനെ നേരിടും
2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ