മാനന്തവാടി: നൂറ്റിമുപ്പത്തഞ്ചു വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അഭിമാന മുഹൂർത്തമാണ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് അതുല്യമായ അമ്പതാണ്ടന്നും മനുഷ്യത്വത്തിൻ്റെ രാഷ്ട്രിയത്തിൻ്റെ മുഖമാണ് ഉമ്മൻ ചാണ്ടിയെന്നും ഒരു മണ്ഡലത്തിൽ നിന്നും പതിനെന്ന് തവണ ജയിച്ച് നിയമസഭായിൽ അമ്പത് വർഷം പൂർത്തിയാകുന്ന നേട്ടം കൈവരിച്ച ഒരു നേതാവ് ദേശിയ തലത്തിൽ പോലും ഇല്ല. ഉമ്മൻ ചാണ്ടിയുടെ സേവനം എന്നും വയനാടിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ടന്നും കെ.പി.സി.സി മെമ്പറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിസന്റുമായ എ.പ്രഭാകരൻ മാസ്റ്റർ പറഞ്ഞു.
തവിഞാൽ പഞ്ചായത്തിലെ കുളത്താടയിൽ കോവിഡ് മാനദണ്ഡണ്ടൾ പുർണ്ണമായും പാലിച്ചുകൊണ്ട് കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ്ണ ജൂബിലി ആഘോഷം എ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജോണി മറ്റത്തിലാനി, ബേബി ആനിക്കുടിലിൽ, ബാബു പൊട്ടക്കൽ, ഇ.ജെ കുര്യൻ, ടി.വി രാജൻ, ബാബു കരപുരവളപ്പിൽ എന്നിവർ പ്രസംഗിച്ചു. ലഡു വിതരണവും നടന്നു.