കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക്: വെബിനാര്‍ സംഘടിപ്പിച്ചു

കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. പോഷക മാസാചരണത്തിന്റെ ഭാഗമായി മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിലാണ് വെബിനാര്‍ നടത്തിയത്. മഞ്ചേരി യൂണിറ്റി വനിതാ കോളേജ് ഹോം സയന്‍സ് അസോ. പ്രൊഫസര്‍ ഡോ. ആനി നൈനാന്‍ ക്ലാസെടുത്തു.

ശരിയായ അളവില്‍ സമീകൃതാഹാരം ശീലമാക്കുന്നത് സ്വാഭാവികമായ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അതുവഴി കോവിഡ് പോലെയുള്ള അസുഖങ്ങളെ ചെറുത്തുനില്‍ക്കാനാകുമെന്നും ഡോ. ആനി പറഞ്ഞു. കൃത്യമായ ആഹാരക്രമം, ചിട്ടയായ ലഘു വ്യായാമങ്ങള്‍, ആവശ്യത്തിന് വിശ്രമം എന്നിവയാണ് ആരോഗ്യമുള്ള വ്യക്തിയെ വാര്‍ത്തെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. മാനന്തവാടി അഡീഷണല്‍ സി.ഡി.പി.ഒ രാജാംബിക ഒ.എസ്., ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറിലധികം പേര്‍ പങ്കെടുത്തു.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!

വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും

ബജറ്റിൽ അല്ല കഥയിലാണ് കാര്യം; 2025 ൽ സൂപ്പർ സ്റ്റാർ പടങ്ങളെ മലർത്തിയടിച്ച ചിത്രങ്ങൾ ഇതാ…

മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇൻഡിസ്ട്രികളിലെ സൂപ്പർ താരങ്ങളിൽ പലർക്കും നിരാശ സമ്മാനിച്ച വർഷമാണ് 2025 . ബിഗ് ബജറ്റിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി.

കണ്ണിന് ചുറ്റും കറുത്ത പാടുണ്ടോ? ഉറക്കക്കുറവ് മാത്രമല്ല കാരണം

സാധാരണയായി കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍(Dark circles) കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ വളരെ ക്ഷീണിതനാണെന്നും ഉറക്കക്കുറവുണ്ടെന്നുമാണ്. എന്നാല്‍ ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാന്‍ കാരണം ഉറക്കക്കുറവ് മാത്രമല്ല. ശരീരത്തിലെ അയണ്‍(ഇരുമ്പ്) കുറയുമ്പോഴും ഓക്‌സിജന്‍ വഹിച്ചുകൊണ്ട് പോകുന്ന

കോഴിയിറച്ചിക്ക് ‘തീ’ വില, പക്ഷിപ്പനി ഭീഷണി വേറെ; പുതുവത്സരത്തലേന്ന് കേരളത്തിൽ റെക്കോർഡ് വിൽപ്പന, ഒറ്റ ദിവസം വിറ്റത് 32 ലക്ഷം കിലോ

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാൻ കേരളത്തിൽ നൽകേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വില. അതോടൊപ്പം, സംസ്ഥാനത്തെ

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും

KSRTC റെക്കോർഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി 5ന് കെഎസ്ആർടിസി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.