ഇടതു സർക്കാരിൻ്റെ ഇരട്ട താപ്പ് അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യ നിഷേധങ്ങൾ തുടരുന്ന ഇടതു സർക്കാരിൻ്റേത് ഇരട്ട താപ്പ് നയമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സാമ്പത്തിക ക്ലേശങ്ങൾ നിരത്തുന്ന സർക്കാർ ഭരണകൂടത്തിൻ്റെ ധൂർത്തിനെ ചോദ്യം ചെയ്യുമ്പോൾ സാമ്പത്തികം ഭദ്രമാണെന്ന് പറയുന്നത് ഏതർത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല, ധൂർത്ത് അവസാനിപ്പിച്ച് പിടിച്ച് വച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ലീവ് സറണ്ടർ മരവിപ്പിച്ച നടപടി വീണ്ടും ദീർഘിപ്പിച്ച് ഉത്തരവിറക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.

ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ ശബ്ദമുയർത്തേണ്ടവരാണ് സർവീസ് സംഘടനകളെന്നും എന്നാൽ ഇടതു സംഘടനകൾ ജീവനക്കാരുടെ മുന്നിൽ ന്യായീകരണങ്ങളുടെ കള്ളക്കഥകൾ മെനഞ്ഞ് നാടകം കളിച്ച് നടക്കുകയാണെന്നും സിവിൽ സ്റ്റേഷനിൽ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് കുറ്റപ്പെടുത്തി.

വിവിധയിടങ്ങളിൽ ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ഇ.എസ് ബെന്നി, സെക്രട്ടറി സി.കെ.ജിതേഷ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. സജി ജോൺ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, എം.എ.ബൈജു, സിനീഷ് ജോസഫ്, പി.ജെ.ഷിജു, വി.ജി.ജഗദൻ, കെ.പി.പ്രതീപ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബി.സുനിൽകുമാർ, എ.സുഭാഷ്, ബിജു ജോസഫ്, ശരത് ശശിധരൻ, വി.മുരളി, ജയേഷ് മാനന്തവാടി, പി.സെൽജി, വിദ്യ ബി.ടി, എൽസി കെ .സി, സി.കെ ബിനുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി

‘പൊന്ന്’ കോഴി! സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ചിക്കൻ വിഭവങ്ങളുടെ വില കൂടുമെന്ന് ആശങ്ക

കൽപ്പറ്റ: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർധന. ഒരു കിലോ കോഴിയിറച്ചിയുടെ വില 250 രൂപ കടന്നു.ക്രിസ്മസ്, പുതുവസ്തര സമയത്ത് വില കൂടുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടുന്നത്. കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർധിക്കുമ്പോഴും

മുട്ടയ്ക്ക് മുട്ടന്‍ വില’; ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു.

കൽപ്പറ്റ: ഉത്തരേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കോഴിമുട്ടയ്ക്ക് ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു.ഏഴ് രൂപയ്ക്ക് മുകളിലാണ് മാർക്കറ്റിലെ മൊത്തക്കച്ചവട നിരക്ക്. കടകളിൽ പത്തു രൂപ വരെ നൽകേണ്ടിവരും. കേരളത്തിലും മുട്ടയുടെ ഉപയോഗം കൂടിയെന്നാണ്

വിമാനയാത്രയ്ക്ക് പുതിയ ഉത്തരവുമായി ഡിജിസിഎ; വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു, ഫോണുകളടക്കം ചാര്‍ജ് ചെയ്യുന്നതിനും വിലക്ക്

വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനയാത്രക്കിടെ ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. വിമാനത്തിന്‍റെ

റെയിൽവേയുടെ ‘ബിഗ് ത്രീ’ വരുന്നു! വന്ദേ ഭാരത് സ്ലീപ്പർ മുതൽ ബുള്ളറ്റ് ട്രെയിൻ വരെ, വമ്പൻ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്

പുതുവർഷത്തിൽ വമ്പൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ബുള്ളറ്റ് ട്രെയിൻ മുതൽ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിൻ വരെ നീണ്ടുനിൽക്കുന്ന പദ്ധതികൾ അണിയറയിൽ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. ഇതിനിടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ട്രാക്കിലെത്തുകയാണ്. ചുരുക്കിപ്പറഞ്ഞാൽ

രാത്രിയിൽ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

മടിപിടിച്ച് വെള്ളം കുടിക്കാതെ ഇരിക്കുന്നവരെ കൂടാതെ മറ്റൊരു കൂട്ടരുണ്ട്. ഇവർ പകൽ വെള്ളം കുടിക്കാൻ മറന്നുപോയാൽ, അത് പരിഹരിക്കാൻ ഒരു എളുപ്പ വഴി കണ്ടുപിടിച്ചിട്ടുണ്ട്. അമിതമായ അളവിൽ രാത്രിയിൽ വെള്ളം കുടിക്കുക എന്നതാണ് ആ

വലിയ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ്; മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും, ലക്ഷ്യം ജയം; പി വി അൻവറിനും സീറ്റ് നൽകിയേക്കും

വയനാട് ക്യാമ്പ് നൽകിയ ആവേശത്തിന് പിന്നാലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ യുഡിഎഫ്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. ലീഗിന്‍റെ അധിക സീറ്റ് ആവശ്യം തർക്കം ഇല്ലാതെ പരിഹരിക്കാനാണ് കോൺഗ്രസ്‌ നീക്കം. പി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.