കാവുംമന്ദം: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ശക്തമായ കാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി. തരിയോട് ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പ്, രാഷ്ട്രീയപ്പാര്‍ട്ടികള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, മത സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുന്നതും രാഷ്ട്രീയപ്പാര്‍ട്ടികളടക്കം ഒരു പിന്തുണയും നല്‍കാതെ ഒറ്റപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനറായും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റ് വിവിധ സംഘടനാ പ്രതിനിധികളും അംഗങ്ങളായ പഞ്ചായത്ത് തല സമിതി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വാര്‍ഡ് തലത്തില്‍ ലഹരി വിരുദ്ധ സമിതികള്‍ ഉടന്‍ രൂപീകരിക്കും.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി സ്വാഗതവും പുഷ്പ മനോജ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മഠത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, സിബിള്‍ എഡ്വേര്‍ഡ്, കെ എന്‍ ഗോപിനാഥന്‍, പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്പെക്ടര്‍ അണ്ണന്‍, എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ സിബി സിറിള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ വിന്‍സന്‍റ് ജോര്‍ജ്ജ്, കെ ടി ജോസഫ്, ബഷീര്‍ പുള്ളാട്ട്, പി ബാലന്‍, പി കെ അബ്ദുറഹിമാന്‍, ജോജിന്‍ ടി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







