ചെന്നലോട്: ഗോത്ര സമൂഹത്തിനിടയില്‍ ലഹരി വ്യാപനം തടയുന്നതിലൂടെ രഹിത കോളനികള്‍ എന്ന ലക്ഷ്യത്തോടെ സാമൂഹിക പക്ഷാചരണത്തിന്‍റെ ഭാഗമായി പ്രചരണ പരിപാടികള്‍ ആരംഭിച്ചു. തരിയോട് ട്രൈബല്‍ നഴ്സറിയില്‍ നടന്ന ലഹരി വിരുദ്ധ സെമിനാര്‍ തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ടി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ചൈല്‍ഡ് കൗണ്‍സിലര്‍ വി പി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.
തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് ട്രൈബല്‍ അംഗന്‍വാടിയില്‍ വെച്ച് പടിഞ്ഞാറത്തറ സ്റ്റേഷന്‍ ജനമൈത്രി പോലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി യുടെ ഭാഗമായി ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി. പി കരുണാകരന്‍, ആരോഗ്യ പ്രവര്‍ത്തകരായ രാഗിന്‍ മേരി മാത്യു, നയന ജേക്കബ്, ശ്വേത തോമസ്, ട്രൈബല്‍ പ്രൊമോട്ടര്‍മാരായ എം വിശ്വന്ത്, പി ബബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കര്‍ എം ശോഭന സ്വാഗതവും ടി ബിന്ദു നന്ദിയും പറഞ്ഞു.








