ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു വയനാട്,ഗൂഡല്ലൂർ റോട്ടറി ക്ലബിന്റെയും ലിയോ ഹോസ്പിറ്റൽ, ലിയൊ മെട്രോ കാർഡിയാക് സെന്റർ, മെട്രോ മെഡ് എന്നീ വയുടെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാമ്പ് ലിയോ ഹോസ്‌പിറ്റലിൽ നടത്തി, ക്യാമ്പ് എംഎൽഎ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.കാർഡിയാക് ഡോക്ടർമാരായ വി.നന്ദകുമാർ, പിപി മുഹമ്മദ് മുസ്തഫ, അരുൺ ഗോപി, ജനീൽ മുസ്തഫ , കമരാൻ അഹമ്മദ്, ജ്യോതിഷ് വിജയ് ബൈജു എസ് എന്നിവർ സന്നിഹിതരായിരുന്നു, ലിയോ ഹോസ്പിറ്റൽ മെട്രോ കാർഡിയക് സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ടിപിവി സുരേന്ദ്രൻ, ഹെഡ് അഡ്മിനിസ്ട്രേഷൻ ടിപിവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
450 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ സൗജന്യമായി രക്ത പരിശോധന, ഇസിജി, ആവശ്യമുള്ളവർക്ക് എക്കോ ടിഎംടി ടെസ്റ്റ് വ്യത്യസ്ത ദിവസങ്ങളിൽ ചെയ്യാൻ ഡേറ്റ് കൊടുത്ത്, ആഞ്ചിയോഗ്രാം , ആഞ്ചിയോപ്ലാസ്റ്റി വേണ്ടവർ പ്രാദേശിക റോട്ടറി ക്ലബ്ബുകളെ സമീപിക്കുവാനും നിർദേശിച്ചു.








