മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിക്കുകയും ലഹരിക്കെതിരെ സന്ദേശം നൽകുകയും ചെയ്തു. കുപ്പാടിത്തറ ടൗണിൽ വെച്ച് നടന്ന സമാപനസമ്മേളനം കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മെമ്പർമാരും മറ്റു സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് പി.ടി.എ പ്രസിഡൻ്റ് ശങ്കരൻകുട്ടി ,വൈസ് പ്രസിഡണ്ട് ബഷീർ, ഡേ. കിഷോർ(മെഡിക്കൽ ഓഫീസർ FHC ബാങ്കുകുന്ന്), ശകുന്തള ടീച്ചർ, നാടക രചയിതാവ് സുധീഷ്, മുനീർ ,MPTAപ്രസിഡൻ്റ് റഹ്മത്ത് അധ്യാപകരായ മൊയ്തു, ഹരിത ,റഷീന, ജെറ്റിഷ്, സിറിൾ, ശോഭന, പ്രസൂന, ഫർസീന, സൗമ്യ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







