ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കി എക്സൈസ്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധ ഉണ്ടാകും. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ പറഞ്ഞു.
ആഘോഷങ്ങളെ മറയാക്കി ലഹരി ഉപയോഗം ഉണ്ടോ എന്നും പരിശോധിക്കും. ആഘോഷവേള ലഹരി വിമുക്തമാക്കും. അതിർത്തികളിലും , വാഹന പരിശോധനകളും ഊർജിതമാക്കും. വലിയ ആഘോഷങ്ങൾ നടക്കുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ