‘അപ്പൊ നിങ്ങ ഒന്നും അറിഞ്ഞില്ലേ’; കെ-റെയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പരസ്യം, പോസ്റ്റിന് ട്രോള്‍മഴ

കണ്ണൂര്‍: ആരുപറഞ്ഞു നിര്‍ത്തിയെന്ന്…സില്‍വര്‍ ലൈനില്‍ നിന്ന് കേരളം (തത്കാലം) പിന്മാറിയിട്ടും കെ റെയിലിന്റെ ഫെയ്സ്ബുക്ക് പേജില്‍ അതിവേഗം കുതിക്കുകയാണ്. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ അടക്കം പുതിയ പോസ്റ്റ് വന്നത്. സില്‍വര്‍ലൈന്‍ ഉടന്‍ വരുമെന്നാണ് അപ്ഡേറ്റ്. ഈ തള്ളിനൊക്കെ പരസ്യത്തുക ഖജനാവില്‍നിന്ന് എടുക്കുമല്ലേ എന്നതടക്കം രൂക്ഷമായ ട്രോളുകള്‍ പേജിലുണ്ട്. കേരളം കുതിക്കട്ടെ സില്‍വര്‍ലൈന്‍ എന്ന ടാഗില്‍ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അര്‍ധ അതിവേഗ റെയില്‍പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നതുവരെയുള്ള സമയം മാത്രമാണ് ഇനിയുള്ളതെന്ന് കെ.ആര്‍.ഡി.സി.എല്‍. പറയുന്നു.
കല്ലിടല്‍ നിര്‍ത്തിയെന്ന് ചായക്കട സംഭാഷണത്തില്‍ പറയുന്നു. പദ്ധതി തന്നെ ഇനി നിര്‍ത്തുമോ എന്ന ചോദ്യത്തിനാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ മേന്മകള്‍ മറുപടിയായി പറയുന്നത്. കാസര്‍കോട്-തിരുവനന്തപുരം യാത്രയ്ക്ക് നാലുമണിക്കൂര്‍ മതിയെന്നത് തന്നെയാണ് ഇതില്‍ പ്രധാനം. പതിയെ പോകുന്ന ഒരു തീവണ്ടിയും വീഡിയോ ഫ്രെയിമില്‍ കാണാം.

“അപ്പൊ നിങ്ങ ഒന്നും അറിഞ്ഞില്ലേ…… പദ്ധതി മരവിപ്പിച്ച് ഉത്തരവായി, എന്നിട്ടും പരസ്യവുമായി ഇറങ്ങിയിരിക്കുന്നു” – ഇങ്ങനെ, കെ റെയിലിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നിറയെ രൂക്ഷ കമന്റുകളാണ്. കൂടെ ബാറ്റ് ചെയ്തവരെല്ലാം റണ്ണൗട്ടായിട്ടും ഗ്രൗണ്ടില്‍തന്നെ പ്രതീക്ഷയോടെ ഇരിക്കുന്ന അഡ്മിന്‍ ആണെന്റെ ഹീറോ. നിറയെ പരിഹാസവുമുണ്ട്. ഇങ്ങനെ ദിവസവും ന്യായീകരണം ഇറക്കിയാല്‍ എത്ര രൂപ ശമ്പളം കിട്ടുമെന്നതാണ് മറ്റൊരു ചോദ്യം. ഇത്രയുമായിട്ടും തള്ളിന് ഒരു കുറവുമില്ല, ഈ തള്ളിനൊക്കെ ഖജനാവില്‍ നിന്നല്ലേ എടുക്കുന്നെ എന്നും ആളുകൾ ചോദിക്കുന്നു. ചില ട്രോളുകള്‍ക്ക് മറുപടിയും പേജില്‍ത്തന്നെ ചിലര്‍ നല്‍കുന്നുണ്ട്. ഈ സാമ്പാര്‍ തിളച്ചു വറ്റുംവരെ തീ കുറയ്ക്കരുത് എന്നുപറഞ്ഞ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരെയും കാണാം.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.