ലോക അറബി ഭാഷ ദിനത്തിൻ്റെ ഭാഗമായി വഞ്ഞോട് സ്കൂൾ അലിഫ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ വിജയിച്ച അമൽ ജയ്യിദിനെയും അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർക്കുന്ന പൂർവ്വ വിദ്യാർത്ഥി ഷഹ് ല നുജൂമിനെയും അനുമോദിച്ചു. അറബി ഭാഷ പഠനം എളുപ്പമാക്കാൻ പഠന പ്രവർത്തന പുസ്തകങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ, ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, സുബൈർ എൻ.പി, പി.പി മാലതി, ദിൽന.കെ എന്നിവർ സംസാരിച്ചു.

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി