കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ തിരുമാനം.

രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് തിരുമാനം.നിയന്ത്രണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധന കർശനമാക്കുന്നത് അടക്കമുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കും. പുതിയ വകഭേഭങ്ങൾ രാജ്യത്ത് ഉണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികളോട് സഹകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ലോകത്ത് പലയിടങ്ങളിലായി കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് ഡൽഹിയിൽ യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ

പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

മാനന്തവാടി: യൂറോപ്യൻ യൂണിയൻ വനനശീകരണ നിയന്ത്രണ നയം അഭിമുഖീകരിക്കുന്നതിന് വേണ്ടി കാപ്പി കർഷകരെ പ്രാപ്തരാക്കുവാൻ ബോധവൽക്കരണ ക്ലാസും ഇന്ത്യ കോഫി ആപ്പ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ

ടി കെ പുഷ്പനും വി സുരേഷും സിപിഎം ഏരിയ സെക്രട്ടറിമാർ

കൽപറ്റ:സിപിഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി ടി.കെ. പുഷ്പനേയും മീനങ്ങാടി ഏരിയ സെക്രട്ടറിയായി വി. സുരേഷിനേയും തിരഞ്ഞെടുത്തു. മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജുവും മീനങ്ങാടി ഏരിയ സെക്രട്ടറി എൻ. പി. കുഞ്ഞുമോളും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ്‌

ജയ്‌സ്വാൾ ഈസ് ബാക്ക്!; ഏകദിനത്തിലും ഗില്ലിന്റെ ഓപ്പണിങ് സ്ലോട്ട് തെറിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ല. ശ്രേയസിന്റെ അഭാവത്തില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.