കൽപ്പറ്റ: നീണ്ട 42 വർഷത്തെ ഇടവേളക്ക് ശേഷം എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1980-ലെ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികൾ വീണ്ടും സ്ക്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു. “മധുര സ്മൃതി – 1980” എന്ന പേരിൽ സ്ക്കൂൾ അങ്കണത്തിൽ അസംബ്ലിയോടെ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമം സ്ക്കൂൾ ഹെഡ്മാസ്റ്റർ എം. കെ.അനിൽ കുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകരായ പി.ഒ. ശ്രീധരൻ, പി.ഗോപാലകൃഷ്ണൻ,കെ. ബാലൻ, കുഞ്ഞികൃഷ്ണൻ,സി. ശിവരാമൻ. സതീദേവി, സൗദാമിനി എന്നിവരെ പൂർവ വിദ്യാർത്ഥികൾ ആദരിച്ചു. സ്ക്കൂളിനോടുള്ള ആദര സൂചകമായി വാട്ടർ പ്യൂരിഫയർ നൽകി, മധുര സ്മൃതിയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹോപഹാരങ്ങൾ നൽകുകയും പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. വി. അലവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ കൺവീനർ കെ.കെ. അശോക് കുമാർ സ്വാഗതം പറഞ്ഞു.കെ.പി. രാജീവ്, എം.എസ്.പി. മനോജ്, വി.ശ്രീലത, പി.ജി. സുലോചന, ആനീ പ്ലാറ്റോ, പൃഥ്വിരാജ്, ബീരാൻ കുട്ടി, കെ. മമ്മുട്ടി . പി.ടി.നാസർ, സി.സലീം, കെ.സമദ്, എം.കെ. അരുൺ, സാം വർഗീസ്, കെ. നാസർ, സലീം അരീക്കോട്, വിനോദ് കുമാർ, എ.പി.ശിവദാസ്, സുധാകരൻ, ജയന്ത് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രഷറർ കെ.അജിത്ത് നന്ദി പറഞ്ഞു.

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…
കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ






