നൂറ്റാണ്ടിലെ മികച്ച ടൂർണമെന്റായി ഖത്തർ ലോകകപ്പ്, ബി.ബി.സി സർവേയിൽ ബഹുദൂരം മുന്നിൽ

ലണ്ടൻ: 2022 ഫിഫ ലോകകപ്പ് പറഞ്ഞതുപോലെ തന്നെ പ്രൗഢഗംഭീരമായി നടത്തി മാലോകരുടെ കൈയ്യടി നേടുകയാണ് ഖത്തർ. ഫിഫ ​​പ്രസിഡന്റടക്കമുള്ള പ്രമുഖർ ഖത്തർ ഭരണകൂടത്തെയും അവരുടെ സംഘാടന മികവിനെയും വാനോളം പുകഴ്ത്തി രംഗത്തുവന്നിരുന്നു.

എന്നാൽ, ടൂർണമെന്റിന് മുമ്പും ഉടനീളവും യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ മാധ്യമങ്ങൾ നിരന്തരം ഖത്തർ വിരുദ്ധ വാർത്തകളായിരുന്നു നൽകിയത്. ബി.ബി.സി ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യാതെ വിട്ടുനിന്നതിനും ലോകം സാക്ഷിയായി.

പ്രധാനമായും ഖത്തറിലെ തൊഴില്‍ പീഡനങ്ങളെ കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുമായിരുന്നു ബി.ബി.സി അടക്കമുള്ള മാധ്യമങ്ങൾ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയത്. സ്‌റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചുള്ള കണക്കുകളും അവർ നൽകുകയുണ്ടായി. എന്നാൽ, ബി.ബി.സിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഏറ്റവും പുതിയ സർവേ ഫലം.

മെസ്സിയുടെ അർജന്റീന കപ്പുയർത്തി ഖത്തർ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ, ബി.ബി.സി തന്നെയാണ് സർവേയുമായി മുന്നോട്ടുവന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബാൾ ടൂർണമെന്റ് ഏതെന്ന് തിരഞ്ഞെടുക്കാനാണ് വായനക്കാരോട് ബി.ബി.സി ആവശ്യപ്പെട്ടത്. 2002-ൽ ജപ്പാനും സൗത് കൊറിയയും ചേർന്ന് നടത്തിയ ലോകകപ്പ്, മുതൽ 2006-ജർമനി, 2010 – ദക്ഷിണാഫ്രിക്ക, 2014 – ബ്രസീൽ, 2018 – റഷ്യ, 2022 – ഖത്തർ എന്നിവയാണ് സർവേയിൽ മത്സരിച്ചത്.

വോട്ടെടുപ്പിൽ പ​ങ്കെടുത്തവരിൽ 78 ശതമാനം ആളുകളും നൂറ്റാണ്ടിലെ മികച്ച ടൂർണമെന്റായി ഖത്തർ ലോകകപ്പിനെയാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തു വന്ന ‘2002 ​- ദ.കൊറിയ-ജപ്പാൻ ലോകകപ്പി’ന് ആറു ശതമാനം വോട്ടാണ് ലഭിച്ചത്. ബ്രസീൽ ലോകകപ്പാണ് 5 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. ജർമനിക്കും റഷ്യക്കും നാല് ശതമാനം വീതം വോട്ടുകൾ ലഭിച്ചു. ദ. ആഫ്രിക്കൻ ലോകകപ്പിന് മൂന്ന് ശതമാനം മാത്രമാണ് ലഭിച്ചത്.

ഖത്തർ ലോകകപ്പിനെതിരെ വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ടൂർണമെന്റിനെതിരെ തുടക്കം മുതൽ നിലപാട് സ്വീകരിക്കുകയും ചെയ്ത ബി.ബി.സി ഉൾപെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് കനത്തി തിരിച്ചടിയായി വോട്ടെടുപ്പ് ഫലം.

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം

ജില്ലയില്‍ ഡിസംബര്‍ 11 നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ്

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി

കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍ സെന്ററില്‍ സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്കായി നടക്കുന്ന

വര്‍ണ്ണാഭമായി ശിശുദിനാഘോഷം

ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ശിശു ദിനാഘോഷം വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ബലൂണും കൊടി തോരണങ്ങളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ്

എറണാകുളം-ബെംഗളുരു വന്ദേഭാരതില്‍ ടിക്കറ്റ് ക്ഷാമം, ടിക്കറ്റെല്ലാം വെയ്റ്റിങ്ങിലാണ്

എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയെങ്കിലും കേരളത്തിലെ യാത്രക്കാർക്ക് സ്ഥിരമായി വെയിറ്റിങ് ലിസ്റ്റാണ് ലഭിക്കുന്നത്.എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. എന്നാല്‍ ഡിസംബർ 2 വരെ കേരളത്തിലെ ഈ സ്റ്റേഷനുകളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.