ഉൾവസ്ത്രത്തില്‍ സ്വര്‍ണം: പ്രതിഫലം 60,000; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍

കോഴിക്കോട്∙ കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നാണ് കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പൊലീസ് പറഞ്ഞു.

1886 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ഉൾവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു ഭാഗങ്ങളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.
മലപ്പുറം എസ്പി എസ്.സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് കാത്തിരുന്ന് പെൺകുട്ടിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയശേഷമാണ് ഷഹല പൊലീസിന്റെ പിടിയിലായത്. 87–ാം തവണയാണ് കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍നിന്നു പൊലീസ് സ്വർണം പിടിക്കുന്നത്.

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം

ജില്ലയില്‍ ഡിസംബര്‍ 11 നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ്

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി

കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍ സെന്ററില്‍ സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്കായി നടക്കുന്ന

വര്‍ണ്ണാഭമായി ശിശുദിനാഘോഷം

ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ശിശു ദിനാഘോഷം വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ബലൂണും കൊടി തോരണങ്ങളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ്

എറണാകുളം-ബെംഗളുരു വന്ദേഭാരതില്‍ ടിക്കറ്റ് ക്ഷാമം, ടിക്കറ്റെല്ലാം വെയ്റ്റിങ്ങിലാണ്

എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയെങ്കിലും കേരളത്തിലെ യാത്രക്കാർക്ക് സ്ഥിരമായി വെയിറ്റിങ് ലിസ്റ്റാണ് ലഭിക്കുന്നത്.എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. എന്നാല്‍ ഡിസംബർ 2 വരെ കേരളത്തിലെ ഈ സ്റ്റേഷനുകളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.