മാനന്തവാടി: നാഷനൽ കേഡറ്റ് കോറിൻ്റെ ബൽഗാം ട്രക്കിങ് ക്യാംപിൽ ജില്ലയിൽ നിന്ന് 3 വിദ്യാർത്ഥികൾ പങ്കെടുത്തു. മാനന്തവാടി മേരിമാതാ കോളജിലെ ബിരുദ വിദ്യാർത്ഥി എസ്ജിറ്റി അബ്ദുൽ ആസാദ്, ബത്തേരി സെൻ്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർത്ഥി പി.എസ്. റിധിൻ ദേവ്, മാനന്തവാടി ജി വി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സിഡിറ്റി അഭിജിത്ത് കെ. ഷിനോജ് എന്നിവരാണ് 8 ദിവസം നീണ്ട് നിന്ന ക്യാംപ് വിജയകരമായി പൂർത്തീകരിച്ചത്. വയനാട് ഉൾപ്പെടുന്ന 5K ബറ്റാലിയനാണ് ഇവരെ ക്യാംപിനയച്ചത്. മാനന്തവാടി ശാന്തിനഗർ കാട്ടൂർ അബ്ദുൽ റസാഖിൻ്റെയും ആയിഷയുടെയും മകനാണ് അബ്ദുൽ ആസാദ്. ബത്തേരി പള്ളിക്കപ്പടി പി.പി. സുകുമാരൻ്റെയും പി.കെ. ബിന്ദുവിൻ്റെയും മകനാണ് റിധിൻ ദേവ്. എടവക പഴശ്ശിനഗർ കോപ്പുഴ കെ.എം. ഷിനോജിൻ്റെയും ജിഷ ഷിനോജിൻ്റെയും മകനാണ് അഭിജിത്ത്.

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്







