കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ അംഗൺവാടികളിൽ നിന്നും കൗമാരകാരായ പെണ്കുട്ടികൾക്കും, ഗർഭണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും നൽകി വരുന്ന അനുപൂരക പോഷകാഹാര പദ്ധതി കഴിഞ്ഞ 2 മാസമായി ഗ്രാമപഞ്ചായത്ത് തുക വകയിരുത്താത്തതിനാൽ മുടങ്ങികിടക്കുകയാണ്. ഇതിനെതിരെ ഡിവൈഎഫ്ഐ കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉപരോധിച്ചു. ഉപരോധ സമരത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ 30.12.2022ന് മുമ്പായി പോക്ഷകഹാര വിതരണം പുനഃസ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പർവൈസർ രേഖാമൂലം ഉറപ്പ് നൽകിയതിനാൽ ഡിവൈഎഫ്ഐ സമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഫസൽ, അർജുൻ, ജിതേഷ്, സനിലേഷ്, മുൻ ഡിവൈഎഫ്ഐ നേതാവ് വി.എൻ ഉണ്ണികൃഷ്ണൻ , വാർഡ് മെമ്പർ സംഗീത് സോമൻ എന്നിവർ നേതൃത്വം നൽകി.

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്







