മീനങ്ങാടി: “തുറവിയുടെ പിറവി തിരുപ്പിറവി” എന്ന ക്രിസ്മസ് സന്ദേശം ഉൾക്കൊണ്ടുകൊണ്ട് മീനങ്ങാടി സെന്റ് മേരിസ് സൂനോറോ ദേവാലയത്തിലെ ചാരിറ്റി സംഘടന ക്രിസ്തുമസ് ദിനത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ അഭി. സ്തേഫാനോസ് ഗീവർഗീസ് തിരുമേനിയുടെ മഹനീയ സാന്നിധ്യത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള വയനാട് ജില്ലാ പ്രസിഡന്റും പാലിയേറ്റിവ് പ്രവർത്തകനയുമായ കെ.എ രഞ്ജിത് കുമാറിനെ ആദരിച്ചു. ചടങ്ങിൽ വച്ച് ഓക്സിജൻ സിലിണ്ടർ, എയർ ബെഡ്, വീൽ ചെയർ എന്നിവ നൽകുകയും ചെയ്തു. ഇടവകയുടെ വികാരി ഫാദർ വർഗീസ് കക്കാട്ടിൽ, ചാരിറ്റി സെക്രട്ടറി കെപി സനോജ് കാവനക്കുടി,
പി.ടി വിനു,
കെ.വി പ്രിൻസ്,
കെ.എം കുര്യാക്കോസ്
എന്നിവർ സംസാരിച്ചു.

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്







