എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ കുറഞ്ഞ നിരക്കിൽ ചെറുകിട നിർമ്മാണ പ്രവർത്തികളുടെയും, അറ്റകുറ്റ പണികകളുടെയും പ്ലാൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സൂപ്പർ വിഷൻ ചെയ്യുന്നതിനുമായി വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ വർക്കുകളിൽ 5 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 2 വർഷമാണ് കലാവധി.പ്രൊഫഷണൽ ചാർജ്‌സ് സഹിതമുള്ള താൽപര്യ പത്രം ജനുവരി 21 ന് വൈകുന്നേരം 5 നകം സമർപ്പിക്കണം.
വിലാസം – എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, കേരള ആനിമൽ സയൻസ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപം പൂക്കോട് , ലക്കിടി , വയനാട് -673576
ഫോൺ :9778783522 ഇമെയിൽ – enoorutribes@gmail.com

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







