വെങ്ങപ്പള്ളി പഞ്ചാബിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു. കാവുംമന്ദം മാടക്കുന്ന് തുമ്പിയാംകുഴിയിൽ തോമസ് (കുഞ്ഞൂഞ്ഞ് 56 ) ആണ് മരിച്ചത്. സഹയാത്രികനായ മാടക്കുന്ന് സ്വദേശി അഗസ്റ്റിന് പരിക്കുണ്ട്. അപകടത്തെ തുടർന്ന് ഇരുവരേയും ആദ്യം കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സാർത്ഥം മേപ്പാടി വിംസിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആലീസ്. മക്കൾ: അനൂപ്, അജീഷ്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







