കേരളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10-30 ന് മാനന്തവാടി ഡി.ഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തും.തുടർന്ന് നടക്കുന്ന ഉപവാസ സമര കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ല ജനറൽ സെക്രട്ടറി ജോസഫ് കളപ്പുര അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് തലച്ചിറ മുഖ്യ പ്രഭാഷണം നടത്തും.

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







